നിറവയറിൽ തെന്നിന്ത്യയിലെ ഹോട്ട് ഗേൾ !
തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി നമിതയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച നമിത മലയാളികൾക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കറുത്ത വസ്ത്രമണിഞ്ഞാണ് താൻ ഗർഭിണിയെന്ന് താരം തന്റെ ആരാധകരെ അറിയിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തു.
‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘- എന്നാണ് സോഷ്യൽ മീഡിയയിൽ നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നമിത കുറിച്ച വാക്കുകൾ. 2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. പുലിമുരുകനിലാണ് ഒടുവിൽ നമിത മലയാളത്തിൽ അഭിനയിച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom