Flash News

‘അവാര്‍ഡ് സച്ചി സാറിന് സമര്‍പ്പിക്കുന്നു’; പ്രത്യേക ജൂറി പരാമര്‍ശത്തിൽ നഞ്ചിയമ്മ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. തനിയ്ക്ക് കിട്ടിയ പുരസ്‌കാരം സച്ചി സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നുവെന്ന് നഞ്ചിയമ്മ പറഞ്ഞു. ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും നഞ്ചിയമ്മ പറഞ്ഞു.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *