മൂക്കിനുള്ളിൽ കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോട് പുറത്തേക്ക്

മൂക്കിനുള്ളിൽ കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോട് പുറത്തേക്ക്

മുഖം കഴുകവെ കുളയട്ട മൂക്കിൽ കയറി കൂടി.4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട അരുവിയിൽ നിന്ന് മുഖം കഴുകിയ കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിനെയാണ് കുളയട്ട കുഴക്കിയത്. യുവാവിന്റെ വലത് മൂക്കിലാണ് കുളക്കട സുഖിച്ച് കേറിയിരുന്നത്. 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട ഡിപിന്റെ മൂക്കിൽ മൂന്നാഴ്ചയോളം ഇരുന്നു.കഴിഞ്ഞ മൂന്നാഴ്ചയായി യുവാവിന് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. വലത് മൂക്കിലൂടെയും വായിലൂടെയും ഇടയ്ക്ക് രക്തം വന്നിരുന്നു.രക്തം വന്നെങ്കിലും ആദ്യം യുവാവ് കാര്യമാക്കിയില്ല. പിന്നീട് ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതിന് ശേഷമാണ് യുവാവ് പേടിച്ചത് . ആവി പിടിക്കുകയും തുള്ളിമരുന്നുകൾ ഒഴിക്കുകയും ചെയ്തെങ്കിലും രക്തപ്രവാഹവും തുമ്മലും തുടർന്നു. പിന്നീട് ആശുപത്രിയിൽ എത്തി എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഇതോടെ ഡോക്ടർ 5 ദിവസത്തെ മരുന്ന് നൽകി വിട്ടു. എന്നാൽ 3 ദിവസത്തിന് ശേഷവും മാറ്റം ഉണ്ടായില്ല. ഇതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 3 ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടായില്ല. പിന്നാലെ 7 ദിവസം ആയുർവേദവും പരീക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിൽ ഇവർ ചികിത്സയ്ക്ക് എത്തി.മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടത്. തുടർന്ന് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുത്തു.പുറത്തെടുക്കുമ്പോൾ കുളയട്ടയ്ക്ക് ജീവനുണ്ടായിരുന്നു. ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച് മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളിൽ കയറിയതെന്നാണ് ഡിബിൻ സംശയിക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *