തെലുങ്കിൽ ഇനി നസ്രിയമയം
മലയാള സിനിമയിലെ ക്യൂട്ട് നായിക ആരെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്നതാണ് നസ്രിയയുടെ പേര്. ഓം ശാന്തി ഓശാനയിലെ പൂജ, ബംഗ്ലൂർ ഡേയ്സിലെ ദിവ്യ അങ്ങനെ എത്രയെത്ര ക്യൂട്ട് കഥാപാത്രങ്ങളാണ് നസ്രിയ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോളിതാ തെലുങ്കിൽ തിളങ്ങാൻ ഒരുങ്ങുകയാണ്. നാനി നായകനാകുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിൽ നായികാ വേഷത്തിലാണ് നസ്രിയ എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. രസകരമായ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി.ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. മലയാളത്തിൽ നിന്ന് തൻവി റാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. ഈ വർഷത്തെ ഏറ്റവും രസകരമായ ചിത്രമായിരിക്കും ഇതെന്നാണ് നാനി ആരാധകരോട് പറഞ്ഞത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. നദിയ മൊയ്ദുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom