ഇതായിരുന്നോ നവ്യ നായരുടെ പ്രണയം?
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നവ്യ നായർ.മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ നവ്യ നായർ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയാണ് നവ്യ അവസാനമായി അഭിനയിച്ചത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രം തിയേറ്ററുകളിലും നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. നവ്യ നായർ നേരത്തെ കൊടുത്ത അഭിമുഖങ്ങളിലെല്ലാം തനിക്ക് സിനിമയിൽ നിന്നൊരു പ്രണയം ഉണ്ടായിരുന്നെന്ന് നടി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ആരാണോ എന്നൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോളിതാ തന്റെ ഇൻസ്റ്റാഗ്രാമിൽ പ്രണയം പറയുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
നവ്യ പങ്കുവച്ച കുറിപ്പ്
‘പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായര് എഴുതിയിരിക്കുന്നത്.’
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom