ഇന്ത്യന്‍ വ്യോമസേനാ മേധാവി ഇസ്രായേലിലെത്തി

ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബദൗരിയ ഇസ്രായേലിലെത്തി. ഇസ്രയേല്‍ വ്യോമസേനാ മേധാവി മേജര്‍ ജനറല്‍ അമീകാം നര്‍ക്കിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. പ്രതിരോധ രംഗത്തെ സഹകരണമാണ് പ്രധാനമായും ഇരു രാജ്യങ്ങളും ഉറപ്പുവരുത്തുകയെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യയുടെ ഉറ്റ സുഹൃത്താണ് ഇസ്രയേല്‍. വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും വ്യോമസേന രംഗത്തെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും വ്യോമസേന അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *