പുതിയ സന്തോഷ വാർത്തയുമായി നവ്യ നായർ; ആശംസകളുമായി ആരാധകർ

മലയാള സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി എത്തി നവ്യ കയറി പറ്റിയത് ഓരോ സിനിമാ പ്രേമിയുടെയും മനസിലേക്ക് കൂടിയാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മലയാളത്തിലും തെലുഗുവിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ അഭിനയിക്കുന്ന വിവരമാണ് നവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ കന്നഡ റീമേക്കിൽ മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെ കന്നടയിൽ അവതരിപ്പിക്കുന്നത് നവ്യ ആണ്. നവ്യ തന്നെയാണ് ഈ വാർത്ത ആരാധകരുമായി തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചത്.

ഏറെ നാളായി താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. നവ്യയോട് ഇപ്പോഴും ആരാധകർ ചോദിക്കാറുള്ള ചോദ്യവും ഇതായിരുന്നു. നവ്യയുടെ ഓരോ പുതിയ ചിത്രങ്ങൾ കാണുമ്പോഴും എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനോടകം ഈ വാർത്ത സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. നവ്യയുടെ പുതിയ സിനിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പല പ്രമുഖരും എത്തുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *