Flash News

വീട്ടിൽ പുതിയ അതിഥി എത്തി; സന്തോഷം പങ്കുവെച്ച് നവ്യ നായർ

വീട്ടിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നവ്യ നായർ. താരത്തിന്റെ യാത്രകൾക്ക് കൂട്ടായി മിനി കൂപ്പറിന്റെ കൺട്രിമാനാണ് ​ഗാരേജിൽ എത്തിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൺട്രിമാന്റെ ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്. മിനിയുടെ നാലു ഡോർ വാഹനമാണ് കണ്‍ട്രിമാൻ. 1998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.5 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Comments: 0

Your email address will not be published. Required fields are marked with *