ലൂസിഫറിൽ മഞ്ജു വാര്യർക്ക് പകരം ഇനി നയൻതാര

മലയാളത്തിൽ ലൂസിഫറിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ നയൻതാര അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ചിര‍ഞ്ജീവിയുടെ നായികയായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത് .ചിത്രത്തിന്റെ ഫ്ലാഷ്ബാക്കിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് തെലുങ്കില്‍ ചിത്രം ഒരുക്കുന്നത്.

ഫ്ലാഷ്ബാക്കില്‍ പ്രണയകഥ കൂടി ചേര്‍ത്തതായാണ് വിവരം. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് ആരാധകര്‍ക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ആഗസ്റ്റില്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Comments: 0

Your email address will not be published. Required fields are marked with *