കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും കാമുകനും…; പിന്നാലെ കൂടി സോഷ്യൽ മീഡിയ കണ്ണുകൾ

നയന്‍താരയും കാമുകന്‍ വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. വിഘ്നേഷിനൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഒലീവ് ഗ്രീന്‍ ടോപ്പും ബ്ലൂ ഡെനിം ജീന്‍സുമാണ് നയന്‍താരയുടെ വേഷം. ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ധരിച്ച്‌ കാഷ്വല്‍ ലുക്കിലാണ് വിഘ്നേഷ്. വിമാനത്തില്‍നിന്നും വിഘ്നേഷിന്റെ കൈപിടിച്ച്‌ നയന്‍താര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നാണ് അനൗദ്യോഗിക വിവരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
നയന്‍താരയും വിഘ്നേഷും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് ഇരുവരും തമ്മിലുളള വിവാഹത്തിനായി. എന്നാൽ നയന്‍‌താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല.

Comments: 0

Your email address will not be published. Required fields are marked with *