Flash News
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതയാവുന്നു.ജൂണ്‍ മാസത്തിൽ വിവാഹം കാണുമെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം

അവസാനം നയന്‍താര വിവാഹിതയാവുന്നു

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതയാവുന്നു.ജൂണ്‍ മാസത്തിൽ വിവാഹം കാണുമെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു.വിവാഹത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.അതേസമയം, വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്നേഷ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും.ചിത്രത്തിൽ നയന്‍താര കണ്‍മണി എന്ന റോളിലാണ് എത്തുന്നത്. വിഘ്നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതല്‍.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *