മോഹൻലാലിൻറെ ഇരട്ടി, മമ്മൂട്ടിയുടെ മൂന്നിരട്ടി;നയൻതാരയുടെ പ്രതിഫലം ഇതാണ്

മലയാള സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമയോളം വളർന്ന അഭിനേത്രിയാണ് നയൻ‌താര. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ അഭിനയ തുടക്കം കുറിച്ച നയൻ‌താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള അഭിനേത്രിയാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ചതോടെ നയൻതാര ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി മാറുകയായിരുന്നു. തുടക്കകാലത്ത് തന്നെ മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞ നായികയാണ്. എന്നാൽ അന്നുള്ള തുടക്കകാരിയിൽ നിന്ന് ഇന്നുള്ള ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എന്ന പദവിയിലേക്കുള്ള വളർച്ച വിസ്മയകരമാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒരാളുകൂടിയാണ് നയൻതാര. നയൻ‌താര തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം മലയാളത്തിലെ സൂപ്പർതാരങ്ങളെ പോലും ഞെട്ടിക്കുന്നതെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപെടുന്നത്.

വെറും ഇരുപത് ദിവസത്തിനായി നയൻതാര വാങ്ങുന്ന പ്രതിഫലം മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടിയും മമ്മൂട്ടി വാങ്ങുന്ന പ്രതിഫലത്തിന്റെ മൂന്നിരട്ടിയുമാണ്. ഒരു സിനിമയ്ക്ക് അഞ്ച് മുതൽ എട്ട് കോടി രൂപ വരെയാണ് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. അതേസമയം ഒരു സിനിമയ്ക്ക് രണ്ടു മുതൽ മൂന്നു കോടി വരെയാണ് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്. നയൻതാര ഈ സിനിമയ്ക്കുവേണ്ടി വാങ്ങുന്നത് 10 കോടി രൂപയാണ്. വെറും 20 ദിവസം മാത്രം വർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഈ 10 കോടി രൂപ വാങ്ങുന്നത്. അതായത് ഒരു ദിവസം താരം വാങ്ങുന്ന പ്രതിഫലം ഏകദേശം 50 ലക്ഷം രൂപയാണ് എന്നർത്ഥം.ഇനിയും നയൻതാരയുടെ മാർക്കറ്റ് വാല്യൂ കൂടുക എന്നല്ലാതെ കുറയുകയില്ല.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *