നയൻതാര-വിഘ്നേശ് ശിവൻ വിവാഹ റിസപ്ഷൻ മാലി ദ്വീപിലല്ല ചെന്നൈയിലാണ്
ആരാധകരുടെ ആകാംഷകൾക്ക് ഒടുവിൽ നയൻതാര- വിഘ്നേശ് വിവാഹം ജൂൺ 9ന്. മാലി ദ്വീപിൽ വച്ചായിരിക്കും വിവാഹ റിസപ്ഷനെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അത് തെറ്റായ വർത്തയെന്നാണ്ഇപ്പോൾ പുറത്തുവരുന്നത്. മാലിയിൽ അല്ല മറിച്ച് ചെന്നൈയിൽ വെച്ചായിരിക്കും റിസപ്ഷൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നയൻതാരയും വിഘ്നേഷ് ശിവനും ‘ഡെസ്റ്റിനേഷൻ വെഡിങ്ങ്’ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാൽ പല കാരണങ്ങളാൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജൂൺ 9ന് തിരുപ്പതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം. ശേഷം സിനിമയിലെ സുഹൃത്തുക്കൾക്കായി ചെന്നൈയിൽ റിസപ്ഷൻ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് സേതുപതിയും സാമന്തയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom