ഈ മൂന്ന് കഥാപാത്രങ്ങളാണ് നീന കുറുപ്പിന് എന്നും പ്രിയപ്പെട്ടത്

35 വര്‍ഷങ്ങളായി നീന കുറുപ്പ് എന്ന താരം സ്‌ക്രീനില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. സിനിമയിലും സീരിയലിലും എല്ലാമായി നിരവധി കഥാപാത്രങ്ങളെ താരം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇവയില്‍ തനിക്ക് ഇഷ്ടപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീന തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് മനസ്സു തുറന്നത്.

ആദ്യ സിനിമയായ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലെ അശ്വതിയാണ് ആ കഥാപാത്രങ്ങളില്‍ ഒന്ന്. 1987 ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലൂടെയായിരുന്നു നീന കുറുപ്പിന്റെ ചലച്ചിത്ര പ്രവേശനം. ഈ സിനിമയിലെ അശ്വതി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും നീന കുറുപ്പ് പറയുന്നു.

പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ കരിഷ്മയും നീന കുറുപ്പിന് പ്രിയപ്പെട്ടതാണ്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ ആദ്യം അംഗീകരിച്ചത് കരിഷ്മയെ ആണെന്ന് താരം പറഞ്ഞു.

ഹേയ് ജൂഡ് എന്ന ചിത്രത്തിലെ മരിയ ആണ് നീന കുറിപ്പിന് ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം. തന്നെക്കാള്‍ പ്രായം കൂടുതലുള്ള ആ കഥാപാത്രം ഏറെ ചലഞ്ചിങ് ആയിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Comments: 0

Your email address will not be published. Required fields are marked with *