ഒളിമ്പിക്സ് സ്വർണ്ണമെഡൽ : നീരജ് ചോപ്രയ്ക്ക് കേരള നിയമസഭയുടെ അഭിനന്ദനം

ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സ് വിഭാഗത്തിൽ ഇന്ത്യക്കായി മെഡൽ നേടിയ നീരജ് ചോപ്രയെ കേരള നിയമസഭ അഭിനന്ദിച്ചു.

” ടോക്കിയോ ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരത്തില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയിരിക്കുന്നു. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് 87.58 മീറ്റര്‍ എറിഞ്ഞ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്.രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ കേരള നിയമസഭ അഭിനന്ദിക്കുന്നു. ഒളിമ്പിക്സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിക്കുന്നു.
രണ്ടു മാസം മുൻപ് പരിക്കേറ്റിരുന്ന ബജ്രംഗ് പുനിയയോട് ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി മത്സരിച്ച്‌ അദ്ദേഹം മെഡല്‍ നേടി. ഇരുവര്‍ക്കും തുടര്‍ന്നും മികച്ച വിജയങ്ങള്‍ ആശംസിക്കുന്നു.
ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നതായും സ്പീക്കർ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *