നീരജ് ചോപ്രയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്‌ക്ക് ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ടോക്യോ ഒളിമ്പിക്‌സിൽ മെഡൽ നേടിയ മറ്റ് താരങ്ങൾക്കും പാരിതോഷികം നൽകും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളി മെഡൽ നേടിയ മീര ഭായ് ചാനുവിനും രവികുമാർ ദാഹിയക്കും 50 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വെങ്കലം നേടിയ ലവ്‌ലീനയ്‌ക്കും ബജരംഗ് പുനിയക്കും പിവി സിന്ധുവിനും 25 ലക്ഷം രൂപ വീതം നൽകും. വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Comments: 0

Your email address will not be published. Required fields are marked with *