സ്വർണ്ണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; നീരജ് ചോപ്ര

ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണമെഡൽ നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് നീരജ് ചോപ്ര. ടോക്കിയോയിൽ സ്വർണ്ണം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. ഇത് തീർത്തും അവിശ്വസനീയമെന്നാണ് നീരജ് പ്രതികരിച്ചത്.

‘തീർത്തും അവിശ്വസനീയമായ നിമിഷമാണിത്. അത്‌ലറ്റിക്‌സിൽ ഇന്ത്യ ആദ്യമായിട്ടാണ് ഒരു സ്വർണ്ണമെഡൽ ഒളിമ്പിക്‌സിൽ നേടുന്നത്. ഇത് ഏറെ സന്തോഷം പകരുന്നു. ഇത്തവണ നമ്മളുടെ ആദ്യ സ്വർണ്ണമാണെന്നതും ഏറെ അഭിമാനം തോന്നുന്നു.’ നീരജ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *