യൂട്യൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു…; എന്തൊക്കെയെന്ന് നോക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ യൂട്യൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പരസ്യങ്ങള്‍ക്കാണ് നിയന്ത്രണം വരുന്നത്. ‌സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ,തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകള്‍ എന്നിവയ്ക്കുള്ള പരസ്യങ്ങ‌ളും അനുവദിക്കില്ലെന്നും കമ്പനി ഔദ്യോ​ഗികമായി തിങ്കളാഴ്ച അറിയിച്ചു. പരസ്യദാതാക്കള്‍ക്ക് അയച്ച ഇമെയിലില്‍, മുഴുവന്‍ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂട്യൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇതുമായി ബന്ധപ്പെട്ട് യൂട്യൂബ് നീക്കം നടത്തിയിരുന്നു. യൂട്യൂബിലെ പ്രചാരണത്തില്‍ ആധിപത്യം സ്ഥാപിക്കാനായി നിരവധി പ്രവ‍ര്‍ത്തനങ്ങളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു. വളരെ പ്രധാനം അ‍‍ര്‍ഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂട്യൂബിന്റേതെന്നാണ് വിഷയത്തില്‍ ​ഗൂ​ഗിള്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ​ഗൂ​ഗിളും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.

Comments: 0

Your email address will not be published. Required fields are marked with *