ഈ വർഷം നിരവധി മോഡലുകൾ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങിയ റോയൽ എൻഫീൽഡ്

വാഹനപ്രേമികൾ ഉൾപ്പെടെയുള്ള യുവാക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്. നിലവിൽ തന്നെ നിരവധി മോഡലുകൾ ഉള്ള കമ്പനി ഇനിയും മോഡലുകളെ ഈ വർഷം അവതരിപ്പിക്കുന്നതിലൂടെ ഒരു വർഷം നിരവധി മോഡലുകൾ ഇറക്കി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കമ്പനി. നിലവിൽ ‘മീറ്റിയൊർ’, ‘ഇന്റർസെപ്റ്റർ’, ‘കോണ്ടിനെന്റൽ ജി ടി’, ‘ഹിമാലയൻ’, ‘ക്ലാസിക്’, ‘ബുള്ളറ്റ്’ എന്നീ മോട്ടോർ സൈക്കിൾ മോഡളുകളാണ് റോയൽ എൻഫീൽഡിന് ഉള്ളത്. എന്നാൽ ഒട്ടേറെ പുതിയ മോഡലുകൾ അവതരണ സജ്ജമായിട്ടുണ്ടെന്നാണ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കെ ദാസരി അറിയിക്കുന്നത്. കൂടാതെ ഇവ എല്ലാം കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ മാറി സാഹചര്യം അനുകൂലമായാൽ ഈ വർഷം തന്നെ അവതരിപ്പിക്കാണാണ് ആലോചിക്കുന്നതെന്നും പറഞ്ഞു. ഇതിലൂടെ കമ്പനി ഏറ്റവും കൂടുതൽ മോഡൽ അവതരിപ്പിക്കുന്ന വർഷം ആകും 2021. മൂന്ന് മാസത്തിന്റെ ഇടവേളയിൽ ആകും ബൈക്കുകൾ അവതരിപ്പിക്കുക. മാത്രമല്ലാ ആഭ്യന്തര വിപണിക്കൊപ്പം വിദേശത്തും പുതിയ മോഡലുകൾ ഇറക്കാൻ ആലോചിക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *