ടാറ്റ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി എത്തുന്നു

കോംപാക്‌ട് ഹാച്ച്ബാക്കായ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. XT(O) എന്നറിയപ്പെടുന്ന ഈ മോഡലിന്റെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപയാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രം ലഭ്യമാകുന്ന പുതിയ XT(O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

പുതിയ XT(O) വകഭേദത്തിന് XT വേരിയന്റിനെക്കാൾ 15,000 രൂപയും XE മോഡലിനേക്കാൾ 47,900 രൂപയുമാണ് അധിക വില. കൊവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം വിപണി പഴയ സ്ഥിതിയിലേക്ക് തിരികെ വരുമ്പോൾ കൂടുതൽ വില്പന നേടാൻ ഈ തീരുമാനം കമ്പനിയെ സഹായിച്ചേക്കും.

ടിയാഗോ XE മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ XT(O) 14 ഇഞ്ച് സ്റ്റീൽ റിംസ്, ബോഡി കളർ ഡോർ ഹാൻഡിലുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം, വീൽ ക്യാപ്പുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *