Flash News

നെയ്യാറ്റിൻകരയിൽ വീടുകയറി ​ഗുണ്ടാ ആക്രമണം

തലസ്ഥാനത്തെ നടുക്കി വീണ്ടും വീടുകയറി ​ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകരയിലാണ് വീടുകയറി ​ഗുണ്ടാ ആക്രമണം നടന്നത്. അക്രമണത്തിൽ
ഗൃഹനാഥന് തലയ്ക്ക് വെട്ടേറ്റു. ആറാലുമൂട് സ്വദേശി സുനിലിനെയാണ് വീടുകയറി വെട്ടിയത് . സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിലിന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

സുനിൽ ഓട്ടോ തൊഴിലാളിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് അരുംകൊലയിൽ തിരുവനന്തപുരം വിറങ്ങിലിച്ചു നിൽക്കുമ്പോഴാണ് വീണ്ടും ഒരു ​ഗുണ്ടാ അക്രമണം.

Comments: 0

Your email address will not be published. Required fields are marked with *