നയതന്ത്ര സ്വർണക്കടത്ത്; പുതിയ നീക്കവുമായി എൻഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ എൻഐഎ നീക്കം. മുപ്പത്തി അഞ്ചാം പ്രതി മുഹ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാകാന്‍ എൻഐഎ കോടതിയിൽ അപേക്ഷ നല്‍കി. എൻഐഎ കോടതി ശനിയാഴ്ച അപേക്ഷ പരിഗണിക്കും. കേസിൽ സന്ദീപ് ഉള്‍പ്പെടെ 5 പേരെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. നേരത്തേ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ തെളിവുകള്‍ സംബന്ധിച്ച് എന്‍ ഐ എ കോടതി സംശയം ഉന്നയിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിൽ ഈ വകുപ്പുകള്‍ ഏത് സാഹചര്യത്തിലാണ് ചുമത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. 32 പേരെ തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ 10 പേര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *