‘മഹാകവി അമ്പലപ്പുഴ പ്രിയനെ’ അറിയാമോ

ഫേസ്ബുക്കിലും വാട്സാപ്പിലും കറങ്ങി നടക്കാൻ നേരമില്ല ആർക്കും.ക്ലബ്ബ് ഹൗസാണ് കൂടുതൽ പേരുടെയും പുതിയ ഇടത്താവളം.ഈ ആപ്പിനെ വെർച്വൽ ചായക്കട ചർച്ചകൾ എന്ന് വിശേഷിപ്പിക്കുന്നതാകും നല്ലത്. ചുരുങ്ങിയ സമയം കൊണ്ടാണ് ആപ്പ് ശ്രദ്ധേയമായത്.സിനിമാ പ്രവർത്തകർ അടക്കം നിരവധി പേരാണ് ആപ്പിൽ സജീവമായുള്ളത്. ഇക്കഴിഞ്ഞ ദിവസം പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ ക്ലബ്ബ് ഹൗസിൽ ഒത്തുകൂടിയിരുന്നു. സംവിധായകൻ പ്രിയദർശൻ, നിർമ്മാതാവ് സുരേഷ് കുമാർ, മധുപാൽ, മണിയൻപിള്ള രാജു, നന്ദു, മേനക, ശങ്കർ എന്നിങ്ങനെ നിരവി പേരാണ് അന്ന് ആ കൂട്ടായ്മയിൽ പങ്കെടുത്തത്.

പഴയ കാല സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അക്കരെ നിന്നൊരു മാരൻ എന്ന ചിത്രത്തിനെ കുറിച്ചുള്ള സംസാരവും ഇടക്കുകേറി. ചിത്രത്തിനെ കുറിച്ചുള്ള രസകരമായ ഓർമയാണ് ശ്രദ്ധേയമാകുന്നത്. സംവിധായകൻ പ്രിയദർശന് ‘മഹാകവി അമ്പലപ്പുഴ പ്രിയൻ’ എന്ന വിളിപേര് കിട്ടിയതിനെ കുറിച്ചായിരുന്നു മണിയൻപിള്ള രാജു പറഞ്ഞത്. അക്കരെ നിന്നൊരു മാരനായി അവസാന ദിവസം പാട്ട് ആവശ്യം വരികയും സാഹചര്യം കണക്കിലെടുത്ത് പ്രിയൻ പാട്ടെഴുതുകയും ചെയ്തു. കണ്ണൂർ രാജനാണ് സംഗീതം ഇട്ടത്. അതോടെ പ്രിയദർശന് ‘അമ്പലപ്പുഴ പ്രിയൻ’ ആവുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *