മുഖമൂടി ധരിച്ചെത്തിയത് നിമിഷയോ ജാനകിയോ ?

കൂടുതൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയാണ് ബിഗ് ബോസ് വീട്ടിനകത്ത്. കഴിഞ്ഞ എലിമിനേഷനിൽ നിമിഷയെ പുറത്താക്കിയെന്ന വ്യജേന രഹസ്യ മുറിയിൽ ഒളിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. എന്നാൽ ബാക്കിയുള്ള മത്സരാർത്ഥികൾ നിമിഷ എവിക്ഷനായി പോയി എന്ന ധാരണയിൽ തുടരുകയാണ്. ഇന്ന് സംപ്രേക്ഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ പ്രൊമോയിൽ ഒരാൾ മുഖം മൂടി അണിഞ്ഞ് വരുന്നുണ്ട്. ഇത് നീളമുള്ള മുടി ഉള്ള ഒരാളായതുകൊണ്ട് നിമിഷയെന്ന് സംശയിക്കാവുന്നതാണ്. എന്നാൽ അത് ആദ്യം എവിഷനിൽ പുറത്തായ ജാനകിയെന്ന് പറയുന്നവരുമുണ്ട്. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മത്സരാര്‍ത്ഥികളെല്ലാം ഹാളില്‍ ഇരിക്കുന്നതിനിടയിലായിരുന്നു മുഖംമൂടി ധരിച്ചൊരാളെത്തിയത്. അതാരാണ് എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അത് നിമിഷ തന്നെയാണ് ആ നടത്തവും ചെരിപ്പും കാണുമ്പോഴേ മനസിലായി എന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.ഇതാരായിരിക്കുമെന്ന ആകാംക്ഷയിലാണ് ബിഗ്‌ബോസ് പ്രേക്ഷകർ.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *