Flash News

നിഞ്ച 1000SXയുടെ പുതിയമോഡൽ പുറത്തിറക്കി; ഡെലിവറി ഡിസംബർ മുതൽ

നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ 2022 മോഡൽ പുറത്തിറക്കി കവസാക്കി. 11.40 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില.

ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെ എമറാൾഡ് ബ്ലേസ്ഡ് ഗ്രീൻ, മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ലിറ്റർ ക്ലാസ് സ്പോർട്‌സ് ടൂററിനായുള്ള ഡെലിവറി ഈ വർഷം ഡിസംബറിൽ ആരംഭിക്കും.

എന്നാൽ ബൈക്കിന്റെ ടൂറിംഗ് ഉദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ 022 നിഞ്ച 1000SX ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളും ലഭിക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. മറ്റു സവിശേഷതകളിൽ എബിഎസ്, ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ, പവർ മോഡുകൾ (ഫുൾ/ലോ), ക്വിക്ക്-ഷിഫ്റ്റർ, കവസാക്കി കോർണറിംഗ് മാനേജ്മെന്റ് ഫംഗ്ഷൻ എന്നിവയും ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിലുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *