Flash News

ആശങ്ക : 2 പേർക്ക് കൂടി നിപാ ലക്ഷണം

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി നീരീക്ഷത്തിൽ ഉള്ള രണ്ടു പേർക്ക് നിപാ ലക്ഷണങ്ങൾ പ്രകടമായി.ഇവരെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.പ്രതിരോധം,ചികിത്സ എന്നിവക്കായി 16 കമ്മിറ്റികളെ സർക്കാർ നിയോഗിച്ചു.അതെ സമയം
രോഗ ഉറവിടം കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്കവുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം പകരാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും, പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *