Flash News

നിപ ഭീതി ഒഴിയുന്നു , 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ കൂടുതൽ പേരുടെ പരിശോധന ഫലം പുറത്തു വന്നു. 20 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതടക്കമുള്ള സാമ്പിളുകളുടെ ഫലമാണ് പുറത്തു വന്നത്. കൂടുതൽ പരിശോധനകൾക്കായി കേന്ദ്ര സംഘം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *