കപ്പും സോസറും വാങ്ങാന്‍ സ്വകാര്യ ജെറ്റില്‍ ശ്രിലങ്കയ്ക്ക് പറന്ന് നിത അംബാനി

അതിസമ്പന്നരുടെ ചില പ്രവര്‍ത്തികള്‍ ആര്‍ഭാഡമായി മാത്രമല്ല, ചിലപ്പോഴെങ്കിലും അനാവശ്യമായും നമുക്ക് തോന്നാം. അത്തരത്തില്‍ സാധാരണക്കാരെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ്സ് ടൈക്കൂണ്‍ മുകേഷ് അംബാനിയുടെ ഭാര്യ, നിത അംബാനി സ്വകാര്യ ജെറ്റില്‍ ശ്രീലങ്കയ്ക്ക് പോയി കപ്പുകളും സോസറുകളും ഉള്‍പ്പെടെ 25,000 ക്രോക്കറി സാധനങ്ങള്‍ വാങ്ങി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാളുടെ ജീവിതസഖിയായ നിത അംബാനിയുടെ വസതി ബക്കിങ്ങ്ഹാം കൊട്ടാരം കഴിഞ്ഞ് ലോകത്തിലെ തന്നെ ഏറ്റവും അധികം വിലകൂടിയ ആന്റിലിയ എന്ന ആര്‍ഭാഡ കെട്ടിടമാണ്.

ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആണത്രെ നിത പാത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സ്വകാര്യ ജെറ്റില്‍ ശ്രീലങ്കയ്ക്ക് പറന്നത്. തന്റെ വീട്ടിലേക്കും, ദീപാവലിക്ക് അതിഥികള്‍ക്ക് സമ്മാനിക്കാനും പാത്രങ്ങള്‍ വാങ്ങാന്‍ നിത തെരഞ്ഞെടുത്തത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ജാപ്പനീസ് ബ്രാന്‍ഡായ നോറിതാകെ ആണ്. നോറിതാകെയുടെ ഒരു ഇടത്തരം 21 പാത്രങ്ങളുടെ ഡിന്നര്‍ സെറ്റിന്റെ വില 41,155 ആണ്. ജപ്പാനിലെ ഒരു ഗ്രാമത്തില്‍ പിറവികൊണ്ട നോറിതാകെയ്ക്ക് ഇന്ന് വ്യാപകമായ ഒരു ഹോട്ടല്‍ – എയര്‍ലൈന്‍ – സ്വകാര്യ ഭവന ശൃംഖല തന്നെ സ്വന്തമായുണ്ട്. നോറിതാക്കെയ്ക്ക് സാങ്കേതികമായി മികച്ചതും വൈവിധ്യപൂർണ്ണവുമായ ഉത്പന്നശ്രേണിയും, അതിന്റെ സൗന്ദര്യാത്മകതയും, ബഹുജന വിപണിയും, അവരുടെ ഉത്പന്നങ്ങൾക്കായി ആയിരക്കണക്കിന് ഡോളർ ചിലവഴിക്കുന്ന ലോകത്തിലെ പ്രമുഖരും പ്രശസ്തി നല്‍കുന്നു.

Comments: 0

Your email address will not be published. Required fields are marked with *