നിവിൻ പോളി ചിത്രം 'തുറമുഖം' റിലീസ് മാറ്റി

നിവിൻ പോളി ചിത്രം ‘തുറമുഖം’ റിലീസ് മാറ്റി

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന്റെ റിലീസ് മാറ്റി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.’തുറമുഖം എന്നത് വ്യക്തികളുടെ വിജയപരാജയങ്ങളേക്കാളും വലിയ ലക്ഷ്യങ്ങൾ പ്രധാനമായിരുന്ന ഒരു കഴിഞ്ഞ തലമുറയുടെ മറക്കപ്പെട്ട ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും ഒരു ഓർമ്മപ്പെടുത്തലാണ്. ഈ സമയം നമ്മളോട് ഒരു വലിയ ലക്ഷ്യത്തിനായി നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നു. ഈ അവസ്ഥ തുറമുഖത്തിന്റെ റിലീസ് ഒരിക്കൽ കൂടെ മാറ്റിവെക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു. കൊവിഡിന്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടവും അതിന്റെ പുതിയ വകഭേദങ്ങളും ഒന്ന് ഒതുങ്ങുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടി വരും. അങ്ങനെ നമുക്കെല്ലാവർക്കും സുരക്ഷിതമായി സിനിമാ ഹാളുകളിലേക്ക് എത്താൻ സാധിക്കും, അണിയറപ്രവർത്തകർ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *