‘ഞാന്‍ അയയ്ക്കുന്ന മെസ്സേജിന് പോലും മറുപടി തരാതെ നിവിന്‍ പോളി ഒഴിഞ്ഞുമാറി’ ; ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

മലയാളത്തില്‍ കുടുബചിത്രങ്ങളിലൂടെ പ്രത്യേകമായ ഒരു സ്ഥാനം തന്നെ നേടിയെടുത്ത നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. താന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്നും മാന്യതയോ, ബഹുമാനമോ കാണിക്കാതെ ഒഴിഞ്ഞുമാറിയതിനെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയത് ഇപ്പോള്‍ വിവാദമാവുകയാണ്.

ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്,

“പുതിയ തലമുറയ്ക്ക് ഒപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ, നിവിന്‍ ഒഴിഞ്ഞുമാറി. അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കുകളിലേക്ക് പോകുന്നതുകൊണ്ട് ആകാം അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ഏതായാലും ‘യു ആര്‍ ഇന്‍ ദ് ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ല. എനിക്ക് ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് ബുദ്ധിമുട്ടാണ്.

ഞാന്‍ ‘എന്നാലും ശരത്’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്, എനിക്കൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ച നിവിന്‍ പോളി ഞാന്‍ അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് ഒന്നും മറുപടി തരാതെ ഒഴിഞ്ഞുമാറിയതായി തോന്നിയപ്പോഴാണ്. നിവിന്‍ പോളി ലഭ്യമാകാതിരുന്നതോടെ പെട്ടെന്ന് ചെയ്ത സിനിമയാണ് ‘എന്നാലും ശരത്’. പുതിയ നടന്മാര്‍ ഒഴുകി നടക്കുന്നവരാണ്. നിവിന്‍ പോളിയും ആ ഒഴുക്കില്‍ പെട്ടുപോയതാകാം.”

Comments: 0

Your email address will not be published. Required fields are marked with *