Flash News

‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും’; അധ്യാപകദിന ആശംസയുമായി നിവിൻ പോളി

അധ്യാപക ദിനമായ ഇന്ന് തന്നെ പഠിപ്പിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നിവിൻ പോളി. യൂണിഫോം ധരിച്ചു കൈ പുറകിൽ കെട്ടി നിൽക്കുന്ന നിവിനെയാണ് ചിത്രത്തിൽ കാണാനാവുക. “ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും, ഹാപ്പി ടീച്ചേർസ് ഡേ” എന്ന് കുറിച്ചു കൊണ്ടാണ് നിവിന്റെ പോസ്റ്റ്.

ഈ അടുത്തായിരുന്നു നിവിന്റെ പതിനൊന്നാം വിവാഹ വാർഷികം. “ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,” എന്ന അടികുറിപ്പോടെ ഭാര്യ റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം വിവാഹവാർഷിക ദിനത്തിൽ നിവിൻ പോസ്റ്റ് ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *