Flash News

നിവിൻ പോളി ചിത്രം ‘കനകം കാമിനി കലഹം’ ഒടിടിയിലെത്തും, സ്ഥിരീകരിച്ച് സംവിധായകൻ!

നിവിൻ പോളി നായകനാകുന്ന ചിത്രമാണ് കനകം കാമിനി കലഹം. പേര് കൊണ്ട് തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസറും വ്യത്യസ്തമായിരുന്നു.സമീപകാലത്തൊന്നും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസർ പറയാതെ പറഞ്ഞിരുന്നു. നിവിൻ പോളിയും ഗ്രേസ് ആന്‍റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലായിരുന്നു ടീസറിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത് വരികയാണ്. ചിത്രം ഓടിടി റിലീസിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രതീഷ് പൊതുവാൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ആദ്യം തീയേറ്റർ റിലീസായിരുന്നു ചിത്രം പ്ലാൻ ചെയ്തിരുന്നത്. ഇതൊരു കോമഡി സിനിമയാണ്. പക്ഷേ ഒരു ഓണലൈൻ പ്ലാറ്റ്ഫോമിൽ ഈ കോമഡി എങ്ങനെ എത്ര നന്നായി വർക്കൗട്ടാകുമെന്ന് അറിയില്ല. അതറിയാനുള്ള കാത്തിരിപ്പിലാണ്. തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സംബന്ധിച്ചുള്ള നീക്കുപോക്കുകൾ അനന്തമായി നീളുന്നതിനാലാണ് ഞങ്ങൾ ഒടിടി റിലീസ് തീരുമാനിച്ചത്. പക്ഷേ ഏത് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്നത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.’ സംവിധായകൻ പറയുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ ഒരുക്കുന്ന പുതിയ സിനിമയാണ് കനകം കാമിനി കലഹം. ഈ മാസം തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തിയേക്കും. നിവിന്‍റെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജോയ് മാത്യു, വിൻസി അലോഷ്യസ്, ജാഫർ‍ ഇടുക്കി, ശിവദാസ് കണ്ണൂർ‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *