കോടികൾ വേണ്ട,പുകയില പരസ്യം ഉപേക്ഷിച്ച് യഷ്
കെ.ജി.എഫ് എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യയിൽ നിന്ന് ലോകം മുഴുവൻ ബ്രാൻഡായി മാറിയ നടനാണ് കന്നഡ താരം യഷ്.ഇപ്പോളിതാ തിയേറ്ററുകളെ ഇളക്കി മറിച്ച് കെ ജി എഫ് ചാപ്റ്ററിന്റെ രണ്ടാം ഭാഗം മുന്നേറുകയാണ്. നിരവധി ആരാധകരുള്ള യഷ് പ്രേക്ഷകരുടെ സ്വന്തം റോക്കി ഭായ് ഇതാ ഇപ്പോൾ വീണ്ടും മാതൃകയായിരുന്നു. കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യം ഉപേക്ഷിച്ചാണ് നടൻ ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങുന്നത്. കോടികള്‍ വാഗ്ദാനം നല്‍കിയെങ്കിലും കമ്പനിയുടെ ഡീല്‍ യഷ് ഉപേക്ഷിക്കുകയായിരുന്നു. ഫാന്സിന്റെയും ഫോളോവേഴ്സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ചാണ് താരം പരസ്യത്തില്‍ നിന്നും പിന്മാറിയത്. ‘പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്സിന്റെയും ഫോളോവേഴ്സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.നേരത്തെ അക്ഷയ്കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. പാന്‍ മസാലക്കെതിരെ സംസാരിക്കുകയും പിന്നീട് പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാരം വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom