മകളുടെ മുന്നിൽ തോൽക്കില്ല; ജോയ്സ്നയുടെ പിതാവ്
കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹർജി കോടതി തീർപ്പാക്കിയതിൽ പ്രതികരണവുമായി ജോയ്സ്നയുടെ പിതാവ്. മകളുടെ മുന്നിൽ തോൽക്കില്ലെന്നും തുടർ നടപടികൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് പ്രതികരിച്ചു. അതേസമയം മാതാപിതാക്കളുടെ വിഷയം സ്വാഭാവികമാണെന്നും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷൈജിൻ പ്രതികരിച്ചു.
താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ചത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താല്പര്യമില്ലെന്നും ജോയ്സ്ന ഹൈക്കോടതിയെ അറിയിച്ചു.അതേസമയം മകളെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് മകള്‍ ഷെജിനെ വിവാഹം ചെയ്തെന്ന് അഭിഭാഷകന് മുഖേനെ ജോസഫ് കോടതിയിയെ അറിയിച്ചത്.