Flash News

‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിനുമായി വനിത, ശിശു വികസന വകുപ്പ്

സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച്‌ വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഈ അടുത്തിടെ പുറത്തിറക്കിയ പ്രചാരണം വലിയൊരു വിഭാഗം ഏറ്റെടുത്തു. പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍.

‘നല്ല പ്രായത്തില്‍ കെട്ടണം’ എന്ന പോസ്റ്റ് ആണ് വനിത, ശിശു വികസന വകുപ്പ് ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ കല്യാണം കഴിക്കാന്‍ ‘നല്ല പ്രായം’ എന്നൊന്നില്ല. കല്യാണം കഴിക്കണോ വേണ്ടയോ, എപ്പോള്‍ കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ ഓരോ സ്ത്രീക്കുമുണ്ട്.

‘സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ടുവീഴ്‌ച വേണ്ട’ എന്നാണ് വനിത, ശിശു വികസന വകുപ്പ് ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യംവയ്‌ക്കുന്ന ആശയം. ‘നീ ഒരു പെണ്ണല്ലേ, അതങ്ങ് വിട്ടുകള.,’ ‘സ്‌നേഹംകൊണ്ടല്ലേ അവന്‍ തല്ലിയത്, വിട്ടുകള.,’ തുടങ്ങിയതിനോടൊന്നും യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് ഇത്തരം ക്യാംപയിനുകളിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ഇതിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *