Flash News

ദേശീയ നേതൃത്വത്തോട് സ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തല

ദേശീയ നേതൃത്വത്തിലേക്ക് മാറണമെന്ന് താൻ ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ലെന്നും എഐസിസിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഒഴിവാക്കി മുല്ലപ്പള്ളിയെ ദേശീയ നേതൃത്വത്തിലേക്ക് പരി​ഗണിക്കുമെന്നാണ് വിവരം.

Comments: 0

Your email address will not be published. Required fields are marked with *