ഉത്തരകൊറിയയിൽ പ്രേളയം; ആയിരങ്ങളെ ഒഴിപ്പിച്ചു

ഉത്തരകൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കൊറിയൻ രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് ജൂണിൽ ഉത്തരകൊറിയ സമ്മതിച്ചിരുന്നു. വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായേക്കുമെന്നും ആശങ്ക ഉയർന്നു തുടങ്ങി.

മഴ കൂടുതൽ നാശമുണ്ടാക്കുമെന്ന് വടക്കൻ കാലാവസ്ഥാ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ റി യോങ് നാം പറഞ്ഞു. കിഴക്കൻ തീരം കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 10 വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുയെന്നും റി കൂട്ടിച്ചേർത്തു. എല്ലാ മേഖലകളും യൂണിറ്റുകളും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *