നായകനും വില്ലനുമല്ല;ജന ഗണ മന റിവ്യൂ വായിക്കാം
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരു സിനിമയിൽ നേർക്കുനേർ എത്തുമ്പോൾ പൊതുവെയുള്ള പ്രേക്ഷകരുടെ ധാരണ നായകനും വില്ലനുമായി എത്തുമെന്നാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നരേഷനിലൂടെ ഡിജോ ജോസ് എന്ന സംവിധായകൻ കഥ പറഞ്ഞ ജന ഗണ മനയിൽ ഇരുവരും വില്ലനോ നായകനോയല്ല. വ്യവസ്ഥിതികളാൽ പരുവപ്പെട്ട രണ്ടു മനുഷ്യരുടെ ജീവിതമാണ് സംവിധായകൻ തുറന്നുകാണിക്കുന്നത്. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും തുല്യ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. തിരക്കഥയിലെ കെട്ടുറപ്പും പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനവുമാണ് ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ സിനിമയായി ഒരുക്കിയ ജന ഗണ മന ട്വിസ്റ്റുകൾ നിറഞ്ഞതാണ്. പ്രവചിക്കാനാവാതെ ചിത്രം മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകരെ കൂടുതൽ ആകാംഷയിൽ തിയേറ്ററിൽ കണ്ടു.ഒരു സാധാരണക്കാരനായ പൗരൻ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ജന ഗണ മന ഉറക്കെ ചോദിക്കുന്നുമുണ്ട്. സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ വളരെ കയ്യടക്കത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയുടെ ഹീറോയും സുരാജ് തന്നെ. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. മംമ്ത, ശാരി, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ രൂപഭാവങ്ങളിൽ എവിടെയൊക്കെയോ തിലകനെ ഓർമ്മിപ്പിക്കുന്നുണ്ട് ഷമ്മി.പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂദീപ് ഇളമൺ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom