തൂങ്ങിമരിക്കാനുള്ള കരുത്തില്ല, കൊന്നതാണ്
നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷഹനയെ ഭര്‍ത്താവ് സജാസും വീട്ടുകാരും ചേര്‍ന്ന് കൊന്നതാണെന്ന് അമ്മ ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു, തങ്ങള്‍ മുമ്പ് മകളെ കാണാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും അമ്മ പറയുന്നു. ‘പെരുന്നാള്‍ കഴിഞ്ഞ് വരാമെന്ന് പറഞ്ഞിരുന്നു. എന്റെ മോള് മരിക്കില്ല. ജീവിച്ച് കാണിക്കാം എന്നായിരുന്നു അവള് എപ്പോഴും പറഞ്ഞോണ്ടിരുന്നത്. എന്റെ മകളെ കൊന്നതാണ്. 25 പവന് കല്ല്യാണത്തിന് കൊടുത്തിരുന്നു. അതെല്ലാം അവര്‍ എടുത്തു, വീട്ടുകാരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഞങ്ങളെ മകളെ കാണാന്‍ വന്നിരുന്നു. അവന് ഞങ്ങളെ ഭീഷണിപ്പെടുത്തി ഞങ്ങള്‍ പകുതിയില്‍വെച്ച് മടങ്ങി പോയി. പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അവന്റെ കൂട്ടുകാരൊക്കെ എത്തി അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. എന്റെ മകളെ കൊന്നതാ.’ അമ്മ ആവര്‍ത്തിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom