അമിതാഭ് ബച്ചന്റെ ബംഗ്ലാവില്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ ബോംബ് ഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ നഗരത്തില്‍ ബോംബുകള്‍ സ്ഥാപിച്ചെന്ന് ഭീഷണി സന്ദേശം. ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്ലാവില്‍ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് ഭീഷണി മുഴക്കിയ രണ്ട് പേരെ പൊലീസ് പിടികൂടി. ഭീഷണി വ്യാജമാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പൊലീസിന് ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയിലെ നാലിടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് മുംബൈ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

സിഎസ്ടി, ദാദര്‍, ബൈകുള്ള റെയില്‍വേ സ്‌റ്റേഷന്‍, അമിതാഭ് ബച്ചന്റെ ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും മദ്യ ലഹരിയിലാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ഭീഷണി സന്ദേശം അയച്ചതെന്നും അധികൃതര്‍ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *