Flash News

വിപണി കീഴടക്കാൻ 10 നിറങ്ങളിൽ ഓല! ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു

കാത്തിരിപ്പിനൊടുവിൽ വിപണി കീഴടക്കാൻ 10 നിറങ്ങളിൽ ഓല എത്തുന്നു. ഇന്ത്യയിൽ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് നിലവിൽ വില്പന ആരംഭിച്ചിരിക്കുന്നത്. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക.

അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തിൽ വീണ്ടും വില കുറയും. 79,000 രൂപയ്ക്ക് ഗുജറാത്തിൽ നിന്ന് ഓല എസ്1 ലഭിക്കും. 2999 രൂപ മുതലുള്ള ഇഎംഐ സൗകര്യവും സ്കൂട്ടറിനു ലഭിക്കും. സംസ്ഥാന സബ്സിഡികൾ പരിഗണിക്കുമ്പോൾ പെട്രോൾ സ്കൂട്ടറുകളെക്കാൾ കുറഞ്ഞ വിലയിലാവും ഓല സ്കൂട്ടറുകൾ ലഭിക്കുക.

Comments: 0

Your email address will not be published. Required fields are marked with *