സല്യൂട്ട്…!!; ഒളിമ്പിക് മെഡൽ കൊവിഡ് പോരാളികൾക്ക് സമർപ്പിച്ച് ടീം ഇന്ത്യ

ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് രാജ്യം. രാജ്യവും ലോകവും മഹാമാരിയോട് പോരാടുന്ന സമയത്ത് ഒളിമ്പിക്സിലെ മെഡൽ നേട്ടം കൊവിഡ് പോരാളികൾക്ക് സമർപ്പിക്കുകയാണ് ടീം ഇന്ത്യ. കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കൊവിഡ് ബാധിക്കാരിക്കാന്‍ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്നാണ് ജര്‍മ്മനിക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ മന്‍പ്രീത് സിംഗ് പറഞ്ഞത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനിക്കെതിരെ ഇന്ത്യ വിജയം നേടിയത്.2016ലെ വെങ്ക മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെയാണ് ഇന്ത്യ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേടുന്നത്.

Comments: 0

Your email address will not be published. Required fields are marked with *