ഒളിമ്പിക്സ് വനിതാ ഹോക്കി സെമിയിൽ ഇന്ത്യ പൊരുതി തോറ്റു; വെങ്കല പോരാട്ടത്തിൽ എതിരാളി ബ്രിട്ടൺ

ടോക്യോ ഒളിമ്പിക് വനിത ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. സെമിയിൽ അർജന്റീനയോട് 1-2നാണ് തോറ്റത്. ഇനി വെങ്കലത്തിനായി ഇന്ത്യയ്ക്ക് മത്സരിക്കാം. ​ഗ്രേറ്റ് ബ്രിട്ടണാണ് എതിരാളികൾ.

പെനാള്‍ട്ടി കോര്‍ണറിൽ നിന്ന് മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ ഗോളടിക്കുകയായിരുന്നു. ഇന്ത്യയുടെ ഡ്രാഗ് ഫ്ലിക്കര്‍ ഗുര്‍ജിത് കൗര്‍ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി അധികം വൈകാതെ അര്‍ജന്റീന ഗോള്‍ മടക്കി ഒപ്പമെത്തുകയായിരുന്നു. ക്യാപ്റ്റന്‍ മരിയ നോയല്‍ ബാരിയോനുവേവോ ആയിരുന്നു ഗോള്‍ സ്കോറര്‍.

രണ്ടാം പകുതിയിലും അര്‍ജന്റീന കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് വഴി ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതാണ് കണ്ടത്. 36ാം മിനുട്ടിൽ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ വീണ്ടും ഒരു പെനാള്‍ട്ടി കോര്‍ണറിൽ നിന്ന് ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു.

Comments: 0

Your email address will not be published. Required fields are marked with *