ടോക്യോയിൽ നിന്നും സ്വര്‍ണ മെഡലുമായി അച്ഛൻ; വിമാനത്താവളത്തില്‍ വമ്പൻ സര്‍പ്രൈസുമായി രണ്ട് വയസുകാരി മകൾ; വൈറൽ വീഡിയോ

ടോക്യോയിൽ നിന്നും ഒളിമ്പിക് സ്വര്‍ണ മെഡലുമായി നാട്ടിലേക്ക് എത്തിയ അച്ഛനെ കാത്തിരുന്നത് മകളുടെ ഒരു കിടിലൻ സര്‍പ്രൈസ്. സ്വര്‍ണ നേട്ടത്തോടെ നാട്ടിലെത്തിയ ബ്രിട്ടീഷ് ജിംനാസ്റ്റ് മാക്‌സ് വൈറ്റ്‌ലോക്കിനെ വിമാനത്താവളത്തിൽ കാത്തിരുന്നത് സന്തോഷം പകരുന്ന രണ്ടര വയസുകാരിയുടെ സര്‍പ്രൈസ്.

വിമാനമിറങ്ങി മാക്‌സ് ദൂരെ നിന്ന് വരുന്നത് കണ്ടപ്പോഴേ രണ്ട് വയസുകാരി വില്ലോയ്‌ക്ക് ആഹ്‌ളാദം അടക്കാനായില്ല. അമ്മയുടെ പിടിവിട്ട് അവള്‍ അച്ഛനടുത്തേക്ക് ഓടി. ദിവസങ്ങള്‍ക്ക് ശേഷം പൊന്നോമനയെ കണ്ട സന്തോഷത്തില്‍ മാക്‌സ് വില്ലോയെ വാരിപ്പുണര്‍ന്നു. തന്റെ മുഖ്യ ഇനമായ പോമ്മൽ ഹോർസിലാണ് മാക്‌സ് ഇക്കുറി സ്വർണം നേടിയത്. ഏഴാം വയസില്‍ ജിംനാസ്റ്റിക് പരിശീലനം തുടങ്ങിയ താരമാണ് മാക്‌സ്. ആറ് തവണ ഒളിമ്പിക് മെഡൽ ജേതാവായിട്ടുണ്ട് ഈ ഇരുപത്തിയെട്ടുകാരൻ.

വീഡിയോ കാണാം

Comments: 0

Your email address will not be published. Required fields are marked with *