ഒളിമ്പിക്‌സ്; മഴ കാരണം ​ഗോൾഫ് മത്സരം നിർത്തിവച്ചു

ടോക്യോ ഒളിമ്പിക്സ് ​ഗോൾഫ് മത്സരം മഴയെ തുടർന്ന് നിർത്തിവച്ചു. ഇന്ത്യൻ താരം അതിഥി അശോക് മുന്നാം സ്ഥാനത്താണ് നിലവിലുള്ളത്. നിലവിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയുടെ നെല്ലി കോർഡയാണ്. ജപ്പാന്റെ മോനെ ഇനാമിയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് ന്യൂസീലാൻഡിന്റെ ലിഡിയ കോയും ഇന്ത്യയുടെ അതിഥി അശോകുമാണ്. ഇന്നലെ നടന്ന മത്സരത്തിലെ മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത് ആയിരുന്നു. -12 പോയിൻ്റുകളാണ് മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ അദിതിക്ക് ഇന്നലെ ഉണ്ടായിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *