Flash News

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിൽ

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നർക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റൻസ് കൺട്രോൾ വിഭാഗവും കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ചേർന്നാണ് നടപടിയെടുത്തത്.

എൺപത് കിലോഗ്രാമിലധികം ക്രിസ്റ്റലും 68 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ ഇതിനോടകം പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് എട്ട് പേർ പിടിയിലായത്. അറസ്റ്റിലായ എല്ലാവരും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയായിരുന്നു. രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ ലഹരി മരുന്നുകളുടെ വൻശേഖരമാണ് ഇവർ ഒമാനിലെത്തിച്ചത്.

 

Comments: 0

Your email address will not be published. Required fields are marked with *