കൂടുതൽ തടവുകാരെ മോചിപ്പിച്ചു
ഫാക് കുറുബ പദ്ധതിയിലൂടെ ഒമാനിലെ വിവിധ ജയിലുകളിൽ നിന്ന് 138പേർ കൂടി മോചിതരായി. ഏറ്റവും കൂടുതൽ ജയിൽ മോചിതരായിരിക്കുന്നത് ദോഫാർ ഗവർണറേറ്റിൽനിന്നാണ്. 67പേരെയാണ് ഇവിടെ നിന്നും മോചിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി നേരത്തെ 817 ആളുകളെ പദ്ധതിയിലൂടെ മോചിതരാക്കിയിരുന്നു.
ഇതോടെ പദ്ധതിയിൽ ആകെ മോചിതരായരുടെ എണ്ണം 1055 ആയി. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala