ഇത്തവണ ഓണാഘോഷം വെര്‍ച്വലായി സംഘടിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു

കൊവിഡ് മഹാമാരിക്കിടെ ഓണാഘോഷം വെര്‍ച്വലായി സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലാണ് ഇത്തവണയും ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ടൂറിസം കേന്ദ്രങ്ങളിലായി പരിപാടികള്‍ ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ നടത്തുമെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സംസ്ഥാന ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശമാണ് ഇത്തവണ മുൻപോട്ട് വെക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *