ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്ത്യന്‍ വംശജ ; ഇത് അഭിമാന നിമിഷം

ഇന്ത്യന്‍ വംശജയായ നതാഷ പെരി ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന അപൂര്‍വ്വ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ്. നതാഷ പെരി അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ സ്ഥിതി ചെയ്യുന്ന തെല്‍മ എല്‍ സാന്‍ഡ്മെയ്ര്‍ എലമന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ബുദ്ധിശേഷിയുടെ മൂല്യനിര്‍ണ്ണയം സൈക്കോളജിസ്റ്റിക്ക് അസെസ്മെന്റ് ടെസ്റ്റ് (എസ്.എ.ടി), അമേരിക്കന്‍ കോളേജ് ടെസ്റ്റിങ്ങ് (എ.സി.ടി) എന്നിവയിലൂടെയാണ് നടത്തിയിരിക്കുന്നത്.

അമേരിക്കയിലെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും എസ്.എ.ടിയോ, എ.സി.ടിയോ നടത്തി തങ്ങളുടെ സ്കോറുകള്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 84 രാജ്യങ്ങളില്‍ നിന്നായി 19,000 വിദ്യാര്‍ത്ഥികള്‍ സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ടാലന്റ് പരീക്ഷയില്‍ പങ്കെടുത്തു.

അങ്ങനെയാണ് പെരി സി.ടി.വൈ ഹൈ ഹോണര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. സി.ടി.വൈ ഹൈ ഹോണര്‍ അവാര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം പേര്‍ മാത്രമാണ് നേടാറുള്ളത്. പെരി അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് പരീക്ഷ നടന്നത് എന്നതും ശ്രദ്ധേയമാണ്.

Comments: 0

Your email address will not be published. Required fields are marked with *