ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കശ്മീർ പണ്ഡിറ്റ് രാഹുൽ ഭട്ടാണ് മരിച്ചത്. കശ്മീരിലെ ബുദ്ഗാമിലായിരുന്നു സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ ഭട്ട് ജോലി ചെയ്യുന്ന ഓഫീസിലെത്തിയ ഭീകരർ അദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ നിർത്തിയ ശേഷമാണ് വെടിവച്ചത്. ഭട്ടിനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭീകകരെ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.